കൊച്ചി: ഹിന്ദു ഐ എ എസ് ഉദ്യഗസ്ഥരെ മാത്രം ഉൾപ്പെടുത്തി വാട്‍സ് ആപ് ഗ്രൂപ് നിർമിച്ചതുമായി ബന്ധപെട്ട് വാണിജ്യ വ്യയസായ ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണൻറെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. തൻ്റെ മൊബൈൽ ഫോൺ ഹാക് ചെയ്‌താണ് ഇത്തരത്തിൽ വാട്‍സ് ആപ് ഗ്രൂപ് ഉണ്ടാക്കിയതെന്നും അതേക്കുറിച്ചു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗോപാലകൃഷ്‌ണൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
സൈബർ സെല്ലാണ് അന്വേഷണം നടത്തുന്നത്. വിദഗ്‌ദ പരിഷോധനക്ക് മൊബൈൽ ഫോൺ ഹാജരാക്കാൻ ഗോപാലകൃഷ്‌ണനോട് പോലീസ് ആവശ്യപെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേശം മാത്രമേ കേസെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.
സംഭവത്തിൽ വകുപ്പ് തല അന്വേഷണവും ഉണ്ടായിരിക്കും. വ്യക്തമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടികളിലേക്ക് പോകാൻ സാധിക്കുകയുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. ദീപാവലിയുടെ തലേദിവസമാണ് കെ ഗോപാലകൃഷ്‌ണൻ അഡ്മിനായി വാട്‍സ് ആപ് ഗ്രൂപ് നിലവിൽ വന്നത്.
ഒരു മത വിഭാഗത്തിൽ പെട്ടവരെ മാത്രം ഉൾപ്പെടുത്തിയാണ് ഗ്രൂപ് ക്രിയേറ്റ് ചെയ്തത്. വിഷയം പുറം ലോകം അറിഞ്ഞപ്പോഴേയ്ക്കും ഗ്രൂപ് ഡിലീറ്റ് ചെയ്തു. ഐ എ എസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു ഗ്രൂപ് നിർമ്മിക്കപ്പെട്ടത്.
സർവീസിലെ മുതിർന്ന പപല ഉദ്യോഗസ്ഥരെയും ഗോപാലകൃഷ്ണൻ അഡ്മിനായ ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ടു. വൈകാതെ ഗ്രൂപ് ഡിലീറ്റാക്കി മൊബൈൽ ഹാക് ചെയ്‌തതായും കോണ്ടാക്ടിലുള്ളവരെ ഉൾപ്പെടുത്തി 11 ഗ്രൂപ്പുകളുണ്ടാക്കിഎന്നും ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഉടനെ ഫോൺ മാറുമെന്നായിരുന്നു എല്ലാവർക്കും ഗോപാലകൃഷ്ണൻ സന്ദേശം അയക്കുകയും ചെയ്തിരുന്നു.
മത സ്‌പർദ്ധയുണ്ടാക്കുംവിധം ഒരു മത വിഭാഗത്തിൽ പെട്ടവരെ മാത്രം ഉൾപ്പെടുത്തി ഗ്രൂപ്പുണ്ടാക്കിയത് ഗുരുതര വിഷയമാണ്. ഫോൺ ഹാക് ചെയ്യപ്പെട്ടതാണെങ്കിൽ ഉന്നത ഉദോഗസ്ഥന്റെ ഫോൺ ഹാക് ചെയ്യപ്പെട്ടതും ഗുരുതര വിഷയമാണ്.