റിയാദ്: കോഴിക്കോട് രാമനാട്ടുകര ചമ്മൽ സ്വദേശി (ഇപ്പോൾ പൂനൂരാണ് താമസം) റിയാദിൽ മരണപെട്ടു. ചൊവ്വാഴ്ച ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം റിയാദ് സുമേഷി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പിതാവ്: പരേതനായ ചുണ്ടൻകുഴിയിൽ സി കെ അബ്‌ദുറഹ്‌മാൻ മാതാവ് പരേതയായ ബീവി. ഭാര്യ: റഹ്മത്ത്, മക്കൾ: മുഹമ്മദ് അഷ്മിൽ, മുഹമ്മദ് ഹംദാൻ, സഹോദരങ്ങൾ സമദ് ചുണ്ടൻ കുഴി, ഷമീർ, ഷെറീന ലത്തീഫ് കരിക്കുളം, സക്കീന പയോണ