കണ്ണൂർ : മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജന്റേത് എന്ന പേരിൽ പ്രമുഖ പ്രസാധകർ ഡി സി ബുക്സ് പ്രഖ്യാപിച്ച ആത്മകഥ ‘കട്ടൻ ചായയും പരിപ്പുവടയു’ടെ പി ഡി എഫ് കോപ്പികൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. 178 പേജ് വരുന്ന പി ഡി എഫിൽ പല ഭാഗങ്ങളും അപൂർണമാണ്. പ്രസാധകർക്കെതിരെ വക്കീൽ നോട്ടീസ്, ഡി ജി പിക്ക് പരാതി പോലുള്ള നിയമ നടപടികളുമായി ഇപി മുന്നോട്ട് പോകുന്നതിനിടെ ആണ് സോഫ്റ്റ് കോപ്പി പ്രചരിക്കുന്നത്