ആലപ്പുഴ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് തോട്ടശ്ശേരി വീട്ടിൽ മുഹമ്മദ് ഇർഫാൻ (20) നാണ് മാന്നാർ പോലീസിന്റെ പിടിയിലായത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ചെന്നിത്തല സ്വദേശിയായ പെൺകുട്ടിയെ വീട്ടിലെത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽ പെട്ട അധ്യാപകർ കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ പോലീസിൽ പരാതി നൽകുകയായിരുന്നു.
മാന്നാർ പോലീസ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ അഭിരാം, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ റിയാസ്, സീനിയർ സിവിൽ സർവീസ് ഓഫീസർ സാജിദ്, സിവിൽ സർവീസ് ഓഫീസർ ഹരിപ്രസാദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.