കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയെ കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിൽ വിവാഹാഭ്യർഥന നിരസിച്ചത്. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്ക് നേരെയാണ് കൊലപാതക ശ്രമം നടന്നത്.
കഴുത്തിന് മുറിവേറ്റ യുവതിയെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിച്ചിരുന്നെങ്കിലും വൈകീട്ടോടെ വിട്ടയച്ചു. അപകട നില തരണം ചെയ്‌തത് കൊണ്ടാണ് വിട്ടയച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി വീടിനു സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിൽ ഷാൾ ധരിച്ചതിനാലാണ് ആഴത്തിൽ മുറിവേൽക്കാതെ രക്ഷപെട്ടത്.
കൊടകല്ലിൽ വാടകക്ക് താമസിക്കുന്ന മഷൂദ്(30) ആണ് ആക്രമിച്ചതെന്ന് യുവതി പോലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോലീസ് വധ ശ്രമത്തിന് കേസെടുത്തു. പ്രതി ഒളിവിലാണ്