ദമ്മാം: അസുഖം മൂലം പ്രയാസപ്പെടുന്ന പ്രവാസിക്ക് ട്രിപയുടെ സഹായം. വക്കം നിലക്കാമുക്ക് ഷാജുവിനാണ് ട്രിപയുടെ സഹായം ആറ്റിങ്ങൽഎം.എൽ.എ ഓ.എസ്. അംബിക വിതരണം ചെയ്‌തത്. ദുബായിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്തിയൂരുന്ന ഷാജു അവധി കഴിഞ്ഞെത്തി ആഴ്ചകൾക്കുള്ളിൽ ഹൃദയാഘാതം സംഭവിക്കുകയും വിദേശത്ത് ചികിത്സയിൽസയിൽ തുടരവേ മസ്തിഷ്കാഘാതവും കൂടി സംഭവിക്കുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഷാജുവിനെ നാട്ടിലെത്തിച്ച് മാസങ്ങളോളം ICU ചികിത്സയിലായിരുന്നു. ദീർഘകാല ചികിത്സയിലൂടെ സാമ്പത്തികമായി തകർന്ന കുടുംബത്തെ സഹായിക്കാൻ സൗദി കിഴക്കൻ പ്രവിശ്യയിലെ തിരുവന്തപുരം സ്വദേശികളുടെ കൂട്ടായ്മ രംഗത്ത് വരികയായിരുന്നു.
ഷാജുവിൻ്റെ തുടർ ചികിത്സക്കും കുടുംബ സഹായത്തിനുമായി തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) അംഗങ്ങളിൽനിന്നും സ്വരൂപിച്ച തൊണ്ണൂറായിരം രൂപ ആറ്റിങ്ങൽഎം.എൽ.എ ഓ.എസ്. അംബിക കുടുംബത്തിന് നൽകി. ട്രിപയുടെ മുൻ സാരഥികളായിരുന്ന എം.കെ. ഷാജഹാൻ വെഞ്ഞാറമൂട്, സജികുമാർ വെഞ്ഞാറമൂട് (വെന്മ ), സീതി കല്ലറ, വാർഡ് മെമ്പർ നൗഷാദ്, സാമൂഹ്യ പ്രവർത്തകരായ നാസർ ചൈതന്യ ജൂവലേഴ്‌സ് ആറ്റിങ്ങൽ, ഫൈസൽ വക്കം, മധു കല്ലറ, അഷ്‌റഫ് ആലങ്കോട് എന്നിവരും സന്നിഹിതരായിരുന്നു.
അബോധാവസ്ഥയിൽ തുടരുന്ന ഷാജുവിനും കുടുംബത്തിനും തുടർന്നും സഹായം നൽകാൻ സുമനസുകൾ സഹായിക്കണമെന്ന് ട്രിപാ സംഘാടകർ അഭ്യർത്ഥിച്ചു. 12 വർഷക്കാലമായി നാട്ടിലും സൗദിയിലുമുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കും വേണ്ടി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ).