റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. കേസിൽ രണ്ടാഴ്ചക്കകം വിധി പറയുമെന്ന് റിയാദ് ക്രിമിനൽ കോടതി അറിയിച്ചു. ഇതേ ബഞ്ച് തന്നെയാണ് അടുത്ത സിറ്റിംഗിലും കേസ് പരിഗണിക്കുന്നത്.
ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു കുടുംബവും റിയാദ് സഹായ സമിതിയും ഉൾപ്പെടെയുള്ളവർ ഒക്ടോബർ 21നു നടന്ന സിറ്റിങ്ങിലാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നത്.
നടപടിഎല്ലാം പൂർത്തിയതിനാൽ മോചന ഉത്തരവ് പ്രതീക്ഷിച്ചു എംബസി ഉദ്യോഗസ്ഥരും റഹീമിന്റെ ക്കേസുമായി ബന്ധപ്പെട്ടു കുടുംബത്തെ പ്രാതിനിധീകരിക്കുന്ന സിദ്ധീഖ് തുവൂരും കോടതിയിലെത്തിട്ടിരുന്നു. ഇന്ന് രാവിലെ തന്നെ കേസ് പരിഗണിച്ചിരുന്നു.