ന്യൂഡൽഹി: മണിപ്പൂരിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ തെരെഞ്ഞെടുപ്പ് റാലികൾ നിർത്തിവെച്ചു അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ കൂടി അഭിസംബോധന ചെയ്യാനിരിക്കെയാണ് പൊതു പരിപാടികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങിയത്.
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും സായുധ സംഘം തട്ടി കൊണ്ടുപോയ ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പൂരിൽ സംഘർഷഷം വീണ്ടും രൂക്ഷമായത്. കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർ ഇൻഫാനിൽ രണ്ടു മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചിരുന്നു.വ്യാപക അക്രമം ഉണ്ടായതിനെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിരുന്നു.