15.7 C
Saudi Arabia
Thursday, March 26, 2026
spot_img

മംഗലാപുരം സ്വദേശി റൗദയിൽ മരണപെട്ടു

മദീന: ഉംറക്കും മദീന സിയാറക്കും വേണ്ടി ജുബൈലിൽ നിന്നും വന്ന മംഗലാപുരം സ്വദേശി മസ്‍ജിദു നബവിയ്യയിൽ മരണപെട്ടു. കർണാടക മംഗലാപുരം ബജ്‌പെ സ്വദേശി അബ്ദുൽ ഹമീദ് (സലാം 54) ആണ് റൗദയിൽ ഹൃദയാഘത്തെ തുടർന്ന് മരണപ്പെട്ടത്. നാട്ടിൽ നിന്നും സന്ദർശനവിസയിൽ എത്തിയ ഭാര്യ സീനത്തിനും മകൻ അഹ്മദ് അഫ്രീദിനുമൊപ്പം മദീനയിൽ വന്നതായിരുന്നു. ജുബൈൽ യാസീൻ ഉംറ സർവീസ് വഴിയാണ് അബ്ദുൽ മജീദും കുടുംബവും യാത്ര വന്നത്.

ഉംറ നിർവഹിച്ചശേഷം ജിദ്ദയിലുള്ള മകൾ ഫറാഹത്ത് സുരയ്യയെ സന്ദർശിച്ച ശേഷമാണ് മദീനയിലെത്തിയത്. മകന് റൗദയിൽ പ്രവേശനം ലഭിച്ചിരുന്നില്ല. സുബ്ഹിക്ക് മുമ്പ് റൗദയിലെത്തിയ ഹമീദിന് ഹൃദയാഘാതം സംഭവിക്കുകയും ഡ്യൂട്ടി പോലീസെത്തി ഡോക്ടറെ വിളിച്ചു വരുത്തുകയും സമീപത്തെ സലാം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ജുബൈൽ ഐസിഎഫ് ദാഈ അഷ്‌റഫ് സഖാഫി ചെറുവണ്ണൂർ, ഷാജഹാൻ കൊല്ലം, അബ്ദുറസാഖ് ഉള്ളാൾ തുടങ്ങി ഐസിഎഫ് മദീന ടീമിന്റെ നേതൃത്വത്തിൽ ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജന്നത്തുൽ ബഖീയിൽ ഖബറടക്കി

Related Articles

- Advertisement -spot_img

Latest Articles