29.7 C
Saudi Arabia
Monday, July 7, 2025
spot_img

സ്‌കൂൾ അസംബ്ലിക്ക് വൈകിയെത്തിയ കുട്ടികളുടെ മുടി മുറിച്ചു അദ്ധ്യാപിക

അമരാവതി: സ്‌കൂൾ അസംബ്ലിക്ക് വൈകിയെത്തിയ വിദ്യാർഥിനികളുടെ മുടി മുറിച്ചു അദ്ധ്യാപിക. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. കസ്തുർബാ ഗാന്ധി റെസിഡൻഷ്യൽ ഗേൾസ് ബാലിക വിദ്യാലയത്തിലെ വിദ്യാർഥികളുടെ മുടിയാണ് മുറിക്കപ്പെട്ടത്.

18 വിദ്യാർഥികളുടെ മുടിയാണ് സായി പ്രസന്ന എന്ന അദ്ധ്യാപിക മുറിച്ചത്. നാല് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കുകയും വെയിലത്ത് നിർത്തുകയും ചെയ്‌തു. സംഭവത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി കുട്ടികൾ ആരോപിച്ചു.

വിദ്യാർഥികൾ രക്ഷിതാക്കളോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാർഥികളിൽ അച്ചടക്കം വളത്താനാണ് ഇത് ചെയ്‌തതെന്നാണ്‌ അദ്ധ്യാപികയുടെ ന്യായീകരണം. സംഭവത്തിൽ ഇവരോട് വിശദീകരണം ചോദിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles