ആലപ്പുഴ: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതി (28) മരിച്ച സംഭവത്തിലാണ് ഭർത്താവ് സുമിത് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് സ്വാതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സുമിത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്തിനെ അറസ്റ്റ് ചെയ്യുന്നത്. സുമിത്തിനെ ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു