കൊച്ചി: 60,000 രൂപ പവന് വില കുതിക്കുന്ന സമയത്താണ് പൊടുന്നനെ സ്വർണ്ണ വില താഴോട്ട് താഴ്ന്നത്. തിങ്കളാഴ്ച നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും 55, 960 രൂപയാണ് കേരളത്തിലെ സ്വാർണവില.
മലയാളികൾ പൊതുവെ സ്വർണം വാങ്ങാൻ തെരഞ്ഞെടുക്കുന്നത് സിംഗപ്പൂർ, യുഎഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലാണ്. എന്നാൽ ഇവിടത്തേക്കാളും കുറഞ്ഞ വിലയിൽ കേരളത്തിൽ നിന്നും സ്വർണ്ണം വാങ്ങാൻ കഴിയുമെന്നാണ് പുതിയ വാർത്ത.
യുഎഇയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7053 രൂപയാണ്. ഒമാനിൽ 7119 രൂപയും സിംഗപ്പൂരിൽ 6970 രൂപയും ഖത്തറിൽ 7106 രൂപയുമാണ് എന്നാൽ കേരളത്തിൽ 6995 രൂപയാണ് ഇപ്പോഴത്തെ വില.
ഗൾഫ് രാജ്യങ്ങളിലെ സ്വർണ്ണത്തിന്റെ വില വർദ്ധനവിന്റെ പ്രധാന കാരണം മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഘർഷങ്ങൾ തന്നെയാണ്. ഇസ്രായേൽ കേന്ദ്രീകൃത സംഘർഷങ്ങൾ മിഡിൽ ഈസ്റ്റിൽ സ്വർണ്ണത്തിന്റെ ചോദനം വർധിച്ചിട്ടുണ്ട്. ആഗോള ട്രെൻഡ് അനുസരിച്ചു കേരളത്തിൽ വില ഇടിയുകയാണ്.
അമേരിക്കയിലെ ഭരണമാറ്റവും ആഗോള മാർകെറ്റിലുണ്ടായ വിലയിടിവും കേരളത്തിലെ വില കുറയാൻ കാരണമായി