പൂനെ: ഹിന്ദുത്വ നേതാവ് വി ഡി സവർക്കറുടെ ചെറുമകൻ നൽകിയ അപകീർത്തി പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഡിസംബർ രണ്ടിന് നേരിട്ട് ഹാജരാകാൻ പൂനെ കോടതി ഉത്തരവിട്ടു.
2023 മാർച്ചിൽ ലണ്ടനിൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ, “സവർക്കറും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം വ്യക്തിയ മർദ്ദിച്ചതായും അവർ അതിൽ സന്തോഷം കണ്ടെത്തിയതായും” സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. എന്നാൽ സവർക്കർ ഇങ്ങനെ എവിടെയും എഴുതിയിട്ടില്ലന്ന് സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ പരാതി നൽകിയിരുന്നു.
ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്നാണ് വിശ്രാംബോഗ് പോലീസ് നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഇതിനെത്തുടർന്ന്, ജോയിൻ്റ് സിവിൽ ജഡ്ജിയും ജുഡീഷ്യൽ മജിസ്‌ട്രേറ്റും (ഫസ്റ്റ് ക്ലാസ്) എംപി/എംഎൽഎക്കുള്ള പ്രത്യേക കോടതി അധ്യക്ഷനുമായ യ, അമോൽ ഷിൻഡെ ഒക്ടോബർ 23 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞു രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല. ഇതിനെ തുടർന്ന് കോടതിയിൽ ഹാജരാകാൻ ഗാന്ധിജിക്ക് സമൻസ് അയക്കണമെന്ന് ആവശ്യപ്പെട്ട് സത്യകി സവർക്കറുടെ അഭിഭാഷകൻ നൽകിയ ഹരജിയിലാണ് കോടതിയിൽ ഹാജരാകണമെന്ന് പൂനെകോടതി ഉത്തരവിട്ടത്.