മലപ്പുറം: മഞ്ചേരി ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മഞ്ചേരി എളങ്കൂർ സ്വദേശി പ്രദീപാണ് മരണപെട്ടത്.
ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രദീപിനെ രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു.
പോലീസും ഫയർഫോഴ്‌സും എത്തി കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തു. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി.