പാലക്കാട്: തെരെഞ്ഞെടുപ്പിൽ ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ച, പാലക്കാട് നഗരത്തിലെ വോട്ടുകൾ എണ്ണിത്തീരുമ്പോൾ ബിജെപിക്ക് വൻ വോട്ട് ചോർച്ച. അതെ സമയം രാഹുൽ മാങ്കൂട്ടവും സരിനും നില മെച്ചപ്പെടുത്തുകയും ചെയ്‌തു. കഴിഞ്ഞ തവണ ഷാഫിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ടുകൾ നഗരസഭയിൽ മാങ്കൂട്ടത്തിലിന് ലഭിച്ചു.
ഇടത് സ്ഥാനാർഥിക്കും നൂറിലധികം വോട്ടിന്റെ വർദ്ധന നഗരത്തിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ബിജെപിക്ക് മൂവായിരത്തിലധികം ലീഡുണ്ടായിരുന്ന നഗരത്തിൽ ആയിരത്തിന് താഴെയായി കുറഞ്ഞത് ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്.