പാലക്കാട് : ആദ്യ മൂന്ന് റൗണ്ടുകൾ മാത്രം എണ്ണി കഴിഞ്ഞപ്പോൾ ഭൂരിപക്ഷം 1000 കഴിഞ്ഞപ്പോൾ തന്നെ വോട്ടർമാർക്ക് വിജയം നേടിയതായി സൂചിപ്പിച്ചു വി ടി ബൽറാം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടു. പാലക്കാട് രാഹുൽ തന്നെ, ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്നാണ് പോസ്റ്റ്.
അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.എന്നും പോസ്റ്റിൽ പറയുന്നുണ്ട്. വിജയം അവകാശപെടുകയോ നന്ദി പറയുകയോ ചെയ്തട്ടില്ലങ്കിലും സമാനമായ പോസ്റ്റ് ഷാഫി പറമ്പിലും പോസ്റ്റ് ഇട്ടിട്ടുണ്ട്. രാഹുലും ഷാഫിയും കൂടാതെ പാലക്കാട് തിരഞ്ഞെടുപ്പിൽ ചുമതലയുള്ള വി ഡി ശ്രീകണ്ഠനും ചിരിച്ചു കൊണ്ട് ആത്മ വിശ്വാസത്തോടെ നിൽക്കുന്ന ഫോട്ടോയാണ് ഷാഫി പങ്ക് വെച്ചത്.