മുംബൈ: നിയമസഭാ തെരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ സഖ്യത്തിന് മുന്നേറ്റം. ആകെയുള്ള 288 സീറ്റുകളിൽ 211 സ്ഥലങ്ങളിൽ എൻഡിഎ സഖ്യം മുന്നിലാണ്. 68 സീറ്റുകളിൽ മാത്രമാണ് ഇന്ത്യ സഖ്യത്തിന് മുന്നേറ്റമുള്ളത്.
ബിജെപി മത്സരിച്ച 149 സീറ്റിൽ 97 മണ്ഡലങ്ങളിലും 81 സീറ്റിൽ മത്സരിച്ച ശിവസേന ഷിൻഡെ 50 സീറ്റിലും 59 സീറ്റിൽ മത്സരിച്ച എൻസിപി അജിത്പവാർ വിഭാഗം 31 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. 101 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 24 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 95 ഇടത്ത് മത്സരിച്ച ശിവസേന യുടിബി 19 സീറ്റിലും 86 സീറ്റിൽ മത്സരിച്ച എൻസിപി (എസ്‌പി) 25 ഇടതും മാത്രമാണ് മുന്നേറുന്നത്.
ജാർഖണ്ഡിലും കേവല ഭൂരുപക്ഷത്തിലേക്ക് എൻഡിഎ എത്തി. എൻഡിഎ 46 സീറ്റിലും ഇന്ത്യ സഖ്യം 31 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ മുഖൈമന്ത്രിയും ബിജെപി നേതാവുമായ ചമ്പയ് സോറൻ എന്നിവർ മുന്നിലാണ്.