പാലക്കാട്: ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന പാലക്കാട് നിയസഭ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡോ. സരിൻ മൂന്നാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. യുഡിഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും എൻഡിഎ സ്ഥാനാർഥി സി രാധാകൃഷ്ണനും കനത്ത മത്സരം കാഴ്ചവെക്കുമ്പോൾ ഒരിക്കൽ പോലും വെല്ലുവിളിയാകാൻ സരിന് സാധിച്ചില്ലെന്ന് ശ്രദ്ധേയമാണ്.
തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുലിനെയും യുഡിഎഫിനെയും കടന്ന് ആക്രമിക്കുന്നതിന് മാത്രമായിരുന്നു ഇടത് നേതാക്കളും മാധ്യമങ്ങൾ തന്നെയും ശ്രമിച്ചിരുന്നത്. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തോടെ അത് പാരമ്യത്തിലെത്തുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു
ബിജെപിയെയോ സംഘ് പരിവാറിനെയോ എതിർക്കുന്നതിന് പകരം ന്യൂനപക്ഷ വർഗീയത യുഡിഎഫിന് നേരെ ചാർത്തി സംഘ് പരിവാരത്തെ തൃപ്തിപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രി മുതലുള്ള മുഴുവൻ നേതാക്കളും സ്വീകരിച്ചിരുന്നെതെന്ന് യുഡിഎഫ് വൃത്തങ്ങൾ പറയുന്നു.
വർഗീയത കത്തിപടർത്താനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾക്ക് കനത്ത മറുപടിയാണ് പാലക്കാട്ടെ ജനങ്ങൾ നൽകുന്നതെന്നും യു ഡിഎഫ് നേതാക്കൾ പറഞ്ഞു.