തിരുവനന്തപുരം : വോട്ടെണ്ണൽ പുരോഗമിക്കവേ ആക്ഷൻ ത്രില്ലർ സിനിമയെ പോലെ പാലക്കാട്. ലീഡ് നിലയിൽ വാൻ കുതിപ്പാണ് കാണിക്കുന്നത്.
പത്ത് റൗണ്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ പതിമൂന്നായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ മാങ്കുട്ടത്തിലിനുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ രാഹുൽ പിടിച്ചടക്കിയതായി കണക്കുകൾ കാണിക്കുന്നു.
ചേലക്കരയിൽ വോട്ടെണ്ണൽ പൂർത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പതിനൊന്നായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചതായാണ് വിവരം.
വയനാട്ടിൽ വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം തുടരുകയാണ്. മൂന്നര ലക്ഷത്തിൽ അധികമാണ് ഇതുവരെയുള്ള ഭൂരിപക്ഷം.