തൃശൂർ: ചേലക്കര മണ്ഡലത്തിൽ ഇടതു മുന്നണിയുടെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് മുൻ ചേലക്കര എംഎൽഎയും ആലത്തൂർ എംപിയുമായ കെ രാധാകൃഷ്ണൻ പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഇടത് മുന്നണിക്കെതിരെ ശക്തമായ കാമ്പയിനാണ് എതിരാളികൾ നടത്തിയത്.
ചേലക്കരയിലെ ബിജെപി വോട്ട് വർദ്ധിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. ബിജെപിയുടെ വോട്ട് വർദ്ധിച്ചതും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേന്ദ്രഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വലിയ രീതിയിലുള്ള വർഗീയ ചേരിതിരിവ് നടത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അത് കൊണ്ടാണ് ചേലക്കരയിൽ ബിജെപി വോട്ട് വർധിച്ചതെന്നും ആലത്തൂർ എം പി കെ രാധാകൃഷ്ണൻ പറഞ്ഞു.