ലക്‌നൗ: ഉത്തർ പ്രദേശിലെ ഷാഫി ജുമാ മസ്‌ജിദിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതുമായി ബന്ധപ്പെട്ട് ജനക്കൂട്ടവും പോലീസും തമ്മിലുള്ള സംഘട്ടനത്തിൽ മൂന്നു മരണം. ജനക്കൂട്ടത്തിനു നേരെ നടത്തിയ പോലീസ് വെടിവെപ്പിലാണ് മൂന്ന് പേർ മരണപ്പെട്ടത്. പ്രദേശവാസികളായ നയീം, ബിലാൽ, നയമാണ് എന്നിവരാണ് മരണപ്പെട്ടത്
ഞായറാഴ്‌ച രാവിലെ ഷാഹി മസ്‌ജിദിന് സമീപത്തായിരുന്നു സംഭവം. ഹിന്ദു ക്ഷത്രം പൊളിച്ചു പള്ളി പണിതതാണെന്ന ആരോപണത്തെ തുടർന്ന് സർവേക്കെത്തിയ ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞു. സർവേ നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരു വിഭാഗം പ്രതിഷേധിക്കുകയായിരിന്നു. തുടർന്ന് പോലീസും ജനങ്ങളും തമ്മിൽ സംഘർഷത്തിലെത്തുകയും പോലീസ് വെടിവെപ്പ് നടത്തുകയുമാ യിരുന്നു.
സംഭവത്തിൽ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കണ്ടെത്താൻ പോലീസ് ഡ്രോണിന്റെ സഹായം തേടി. പ്രതിഷധത്തിനിടെ സർവേ പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ 29നു കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പറഞ്ഞു.
വിഷ്ണു ശങ്കർ ജെയിൻ എന്ന അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് സർവേ നടത്താൻ കോടതി ഉത്തരവിട്ടത്. ഹരിഹർ മന്ദിർ എന്ന ക്ഷേത്രം 1529ൽ പൊളിച്ചു പള്ളിയുണ്ടാക്കി എന്നായിരുന്നു പരാതി.