31.8 C
Saudi Arabia
Monday, July 7, 2025
spot_img

കൊല്ലം സ്വദേശി റഫായയിൽ മരണമടഞ്ഞു.

റിയാദ്: കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

പരേതരായ നടരാജന്റേയും സതീദേവിയുടേയും മകൻ തേജസ്സിൽ അനിൽ നടരാജനാണ് (57) ജോലിക്കിടയിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ ചെയ്ത് വരികയായിരുന്ന അനിലിന് കഴിഞ്ഞ പത്ത് ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. ഭാര്യ അനിത, ഏകമകൾ അശ്വതി.

റഫായ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മുതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികൾ ദവാദ്മി യൂണിറ്റ് ഭാരവാഹികൾ ചെയ്യുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യകമ്മറ്റിയുടെ നേതൃത്വത്തിൽ മുസാഹ്മിയ ഏരിയ ജീവകാരുണ്യ പ്രവർത്തകരും റഫായ ജംഷിയിലെ സാമൂഹിക പ്രവർത്തകൻ സലീം കൂട്ടായിയും രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles