കൊച്ചി: ആലുവയിൽ 36 കിലോ കഞ്ചാവുമായി രണ്ടു യുവതികളുൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിലായി. ഒഡീഷ സ്വദേശികളെയാണ് റൂറൽ പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. ബാഗിലും ട്രോളി ബാഗിലുമാണ് കഞ്ചാവ് കൊണ്ട് വന്നിരുന്നത്.
പുലർച്ചെ രണ്ടു മണിയോടെയാണ് ഇവർ റെയിൽവേ സ്റ്റേഷനിലെത്തിയത്. കഞ്ചാവ് കളമശ്ശേരിക്ക് കൊണ്ടുപോവാനായിരുന്നു ശ്രമം. ഇതിന് മുൻപും ഇവർ കഞ്ചാവ് കൊച്ചുവരികയും കളമശ്ശേരിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി വൈഭവം സക്സേനക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി