തിരുവനന്തപുരം: പൂവച്ചൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന വിദ്യാർഥി സംഘർഷത്തിൽ സ്‌കൂൾ പ്രിൻസിപൽ പ്രിയക്കും പിടിഎ പ്രസിഡന്റ് രാഘവലാനിനുമാണ് മർദ്ദനമേറ്റത്. സ്‌കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവർക്കും മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസിപ്പലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികൾ തമ്മിൽ നേരത്തെ നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ പിടിഎ പ്രസിഡന്റിന്റെയും പ്രിന്സിപ്പലിന്റെയും നേതൃത്വത്തിൽ ഇവരെ ചർച്ചക്ക് വിളിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും സംഘർഷമുണ്ടായത്.
പരസ്പരം കസേരയെടുത്തു അടിക്കുന്ന കുട്ടികളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രിസിപ്പാലിന് മുഖത്തും തലക്കും പരിക്കേൽക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പിടിഎ പ്രസിഡന്റിനെ വിദ്യാർഥികൾ മർദ്ധിച്ചെന്നാണ് പരാതി.