മസ്‌കറ്റ്: ഒമാൻ ഇന്ത്യൻ എംബസിയിൽ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ഫോം പൂരിപ്പിക്കുക: https://forms.gle/JkN23p9x6qgQxpM98. 2024 നവംബർ 29 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
പ്രാദേശിക സർക്കാർ ഓഫീസുകളുമായി ബന്ധപ്പെടുക, വിവിധ പരിപാടികളും ഔദ്യോഗിക പരിപാടികളും സംഘടിപ്പിക്കുന്നതിൽ സഹായിക്കുക.,MS Word/Excel/PowerPoint മുതലായവയിൽ റിപ്പോർട്ടുകൾ, കത്തുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ തയ്യാറാക്കുക. സാധാരണ ഓഫീസ് ജോലികൾ കൈകാര്യം ചെയ്യുക. തുടങ്ങി വിവിധ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യേണ്ടിവരും
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനും എഴുതാനും നല്ല പ്രാവീണ്യം വേണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, അതായത് എംഎസ് ഓഫീസ് മുതലായവയെക്കുറിച്ച് നന്നായ ബോധ്യം ഉണ്ടാവുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പരിചിതമായിരിക്കണം.
പ്രായം 2024 നവംബർ 30-ന് 21-40 വയസ്സിന് ഇടയിലായിരിക്കണം. അറബി ഭാഷയിൽ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.