ഇടുക്കി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം. സിബിഐ അവസാനവാക്കല്ലെന്നും സിബിഐ അന്വേഷണത്തെ കുറിച്ച് പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഇന്നലെയും ഇന്നും നാളെയും അങ്ങിനെ തന്നെയായിരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ വ്യക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. നവീൻ ബാബുവിൻറെ കുടുംബം കോടതിയിൽ പോയത് അവരുടെ നിലപാടാണ്. കോടതി വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കും പാർട്ടി അതിൽ ഇടപെടില്ല.
നവീൻ ബാബുവിൻറെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണ സംഘം എന്നത് പേരിനു മാത്രമാണെന്നാണ് കുടുബം പറയുന്നത്. പ്രതി സിപിഎം സജീവ പ്രവർത്തകയാണ് അവർക്ക് ഉന്നത സ്വാധീനം ഉണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു.