തിരുവനന്തപുരം: പോത്തൻകോട് സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച സ്വാകാര്യ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ എട്ട് വിദ്യാർഥികൾക്ക് പരിക്ക്. പോത്തൻകോട് ലക്ഷ്മിവിലാസം സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്.
സ്‌കൂൾ വിട്ട് വിദ്യാർഥികളുമായി വന്ന വാഹനം പോത്തൻകോട് പതിപ്പള്ളിക്കോണം ചിത്രക്ക് സമീപം ഇറക്കത്തിൽ നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ തിട്ടയിൽ ഇടിച്ച വാഹനം താഴേക്ക് മറിഞ്ഞു.
അപകട സമയം വാനിൽ ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു. തലക്ക് പരിക്ക് പറ്റിയ രണ്ട് കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.