ആലപ്പുഴ: സിപിഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രെസിഡന്റും സിപിഐഎം ഏരിയാ അംഗവുമായ ബിബിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ബിബിൻ നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗമായ ബിബിൻ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ കേരള സർവകലാശാല സെനറ്റ് അംഗമാണ്. കൂടുതൽ സിപിഐഎം നേതാക്കൾ പാർട്ടിയിലേക്ക് വരുമെന്ന് ബിബിൻ സി ബാബുവിന് നൽകിയ പരിപാടിയിൽ കെ സുരേന്ദ്രൻ പറഞ്ഞു.
കൊച്ചിയിൽ നടന്ന ബിജെപി നേതൃയോഗത്തിൽ നീന്നും വിട്ടുനിന്ന പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവർക്ക് പുറമെ ശോഭ സുരേന്ദ്രനും പരിപാടിയിൽ സംബന്ധിച്ചിരുന്നു. ചില മാലിന്യങ്ങൾ പോകുമ്പോൾ ബിജെപിയിലേക്ക് ശുദ്ധജലം ഒഴുകുമെന്നും സുരേന്ദ്രൻ പറഞ്ഞു.