ആലപ്പുഴ: സിപിഐഎം സമ്മേളനത്തിൽ നിന്നും മുതിർന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി. സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി സമ്മളനത്തിൽ നിന്നാണ് സുധാകരനെ മാറ്റിനിർത്തിയത്. സുധാകരന്റെ വീടിന്റെ തൊട്ടടുത്താണ് സമ്മളനം നടക്കുന്നത്. ഉൽഘാടന ചടങ്ങിലേക്കും പൊതു സമ്മളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല.
സിപിഐഎം ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് സുധാകരൻ. പദവികളൊന്നുമില്ലെങ്കിലും സീനിയർ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കാറുണ്ട്.
പാർട്ടിക്കെതിരെ നിരന്തര വിമർശനം ഉന്നയിച്ചത് കൊണ്ടാണ് സുധാകരനെ സമ്മേളനങ്ങളിൽ നിന്നും ഒഴിവാക്കിയതെന്ന് മനസിലാക്കുന്നു.