ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആത്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന് നേരേ ആക്രമണം. പദയാത്ര നടത്തുന്നതിനിടെയായിരുന്നു സംഭവം. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഭാഗത്തുവെച്ചായിരുന്നു ആക്രമിച്ചത്.
പദയാത്ര മുന്നോട്ട് പോവുന്നതിനിടെ ഒരാൾ കെജ്രിവാളിനു നേരെ ദ്രാവകം ഒഴിക്കുകയായിരുന്നു. ദ്രാവകം ഒഴിച്ചയാളെ ഉടൻ തന്നെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാൾ കെജ്‌രിവാളിന്റെ സമീപത്തെത്തി കയ്യിൽ സൂക്ഷിച്ച ദ്രാവകം ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു.