ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. അമ്പലപ്പുഴയിലെ ജി സുധാകരന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്‌ച.
കെ സി വേണുഗോപാലുമായി ഏറെ കാലത്തെ സൗഹൃദ ബന്ധമുള്ളയാളാണ് ഞാനെന്ന് സുധാകരൻ പറഞ്ഞു. സന്ദർശനം സൗഹൃദപരമായിരുന്നു എന്ന് പറഞ്ഞ സുധാകരൻ തന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാൻ കഴിയാത്തതാണെന്നും പ്രതികരിച്ചു.
സന്ദർശനം തികച്ചും സൗഹൃദമാന്നെനും ഞങ്ങൾ ഇടക്ക് കാണാറുണ്ടെന്നും കെസിയും പ്രതികരിച്ചു. സന്ദർശനത്തിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കെ സി വേണുഗോപൽ പറഞ്ഞു.
സിപിഐഎമ്മിൽ ഒറ്റപെട്ടുനിൽക്കുന്ന സമയത്താണ് കെസിയുടെ സന്ദർശനം. സുധാകരന്റെ വീടിന് സമീപം നടന്ന പാർട്ടി സമ്മേളനത്തിൽ പോലും മുതിർന്ന നേതാവായ സുധാകരൻ ക്ഷണക്കപ്പെട്ടിരുന്നില്ല.