കോനാക്രി: ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെപ്പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ എന്സെറെക്കോരയിലാണ് സംഭവം.
മരിച്ചവരുടെ എണ്ണം ഇതുവരെ കൃത്യമായി കണക്കാക്കാനായിട്ടില്ല. മോർച്ചറികളെല്ലാം മൃത ശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു അനിഷ്ട സംഭവങ്ങൾ. റഫറിയുടെ ഒരു തീരുമാനമാണ് അനിഷ്ട സംഭവങ്ങളിലേക്ക് വഴി വെച്ചത്. തുടർന്ന് ഇരു ടീമുകളുടെയും ആരാധകർ ഗ്രൗണ്ടിലിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
അക്രമം പിന്നീട് തെരുവിലേക്കും വ്യാപിച്ചു. എന്സെറെക്കോര പോലീസ് സ്റ്റേഷൻ അക്രമികൾ തീയിട്ടു