28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

ലോഡ്‌ജ്‌ കേന്ദ്രീകരിച്ചു ലഹരി വിൽപന മൂന്നു യുവാക്കൾ പിടിയിൽ

കോട്ടയം: വിൽപനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. കോട്ടയം അയ്‌മനം അമ്മു നിവാസ് വീട്ടിൽ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തിൽ വീട്ടിൽ അമൽദേവ് (37), കോട്ടയം വിജയപുരം കളമ്പുകാട് ഭാഗത്ത് താനിക്കൽ വീട്ടിൽ ആദർശ് (23) എന്നിവരെയാണ്ല ജില്ലാ ഹരി വിരുദ്ധ സ്‌ക്വോഡ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ശാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വോഡും കോട്ടയം വെസ്റ്റ് പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കോട്ടയം ശാസ്ത്രി റോഡ് ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്പന. യുവാക്കളിൽ നിന്നും 2.85 ഗ്രാം എംഡിഎംഎ കണ്ടെടുത്തു,

Related Articles

- Advertisement -spot_img

Latest Articles