കൊച്ചി: കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ചു 700 കോടി തട്ടിയെടുത്ത കേസിൽ മലയാളികൾ ഉൾപ്പടെ 1475 പേർക്കെതിരെ അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് നടത്തിയവരിൽ 700 മലയാളി നഴ്‌സുമാരും ഉൾപ്പെട്ടതായി അറിയുന്നു. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പത്ത് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നത്. ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത് ഇവർ മുങ്ങുകയായിരുന്നു. 50 ലക്ഷം മുതൽ ഒരു കോടി വരെ ലോൺ എടുത്തവരാണ് അധികവും.
കുവൈറ്റിലുള്ള ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിലെത്തി എഡിജിപിയെ കണ്ട് ഇത് സംബന്ധമായി കഴിഞ്ഞ മാസം ചർച്ച നടത്തിയിരുന്നു.