കണ്ണൂർ: സിപിഐഎമ്മിനെതിരെ വെല്ലുവിളിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കാൻ കോൺഗ്രസിന് ഒറ്റ രാത്രി മതിയെന്ന് കെ സുധാകരൻ. അത് വലിയ കാര്യമൊന്നുമല്ല. ഞങ്ങളെ പത്തു പിള്ളേരെ അയച്ചു കാണിച്ചുതരാമെന്നും സുധാകരൻ. പിണറായിയിൽ അടിച്ചു തകർത്ത കോൺഗ്രസ് ഓഫീസ് ഉൽഘടനം ചെയ്യുന്നതിനിടയിലാണ് വെല്ലുവിളി.
അന്തസ്സുള്ള നേതാവിന്റെ മാന്യത പഠിക്കാൻ മുഖ്യമന്ത്രി പിണറായി തെയ്യാറായില്ലെങ്കിൽ അതിന് കോൺഗ്രസ് പ്രസ്ഥാനം തയ്യാറാകേണ്ടി വരുമെന്ന് കെ സുധാകരൻ പറഞ്ഞു. ഞങ്ങളുടെ പത്തു പിളേരെ രാത്രി അയച്ചാൽ സിപിഐഎമ്മിൻറെ ഓഫീസ് പൊളിക്കാം. ഞങ്ങൾക്ക് നിങ്ങളുടെ ഓഫീസ് കെട്ടിടം പൊളിക്കാൻ കഴിയില്ലെന്നാണോ നിങ്ങൾ കരുതുന്നത് ? പൊളിച്ചു കാണണമെന്ന് സിപിഐഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ പറയണം. ആൺ കുട്ടികൾ ഇവിടെയുണ്ടെന്ന് കാണിച്ചു തരാമെന്നും സുധാകരൻ പറഞ്ഞു.
പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് അക്രമികൾ അടിച്ചു തകർത്തത് ഇന്നലെയായിരുന്നു. സിസിടിവി തകർത്തശേഷമായിരുന്നു അക്രമണം. പ്രധാന വാതിൽ തീയിട്ട് നശിപ്പിക്കുകയും ജനൽ തഅടിച്ചു തകർക്കുകയും ചെയ്‌തിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.