കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സാദിഖലി തങ്ങൾ പറഞ്ഞതാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. അതിന് മുകളിൽ ആരും അഭിപ്രായം പറയേണ്ടെന്നും പി കെ കുഞ്ഞാലി കുട്ടി. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളിയ കെ എം ഷാജിയെ കുഞ്ഞാലികുട്ടി തിരുത്തി. വർഗീയ ചേരി തിരിവുണ്ടാക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുമ്പോൾ നിങ്ങളാരും പാർട്ടിയാകേണ്ട പ്രതിപക്ഷ ഉപ നേതാവ് കുഞ്ഞാലികുട്ടി പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് മുസ്‌ലിം ലീഗിനില്ലെന്നും വഖഫ് ഭൂമിയാണെന്നതിന് തെളിവുകൾ ഉണ്ടെന്നും ഷാജി പറഞ്ഞിയിരുന്നു. മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന വി ഡിസതീശന്റെ പരാമർശത്തോട് പ്രതികരിക്കുമ്പോഴായിരുന്നു മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പരാമർശം. ഇതാണ് കുഞ്ഞാലി കുട്ടി തിരുത്തിയത്.
പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവർ ഒഴിഞ്ഞു പോവേണ്ട സാഹചര്യം ഉണ്ടാവരുതെന്നും സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ക്രൈസ്തവ നേതാക്കളെ കാണുകയും ചെയ്തിരുന്നു.