31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ മരണമടഞ്ഞു

റിയാദ്: കണ്ണൂർ സ്വദേശി റിയാദിൽ മരണമടഞ്ഞു. കണ്ണൂർ ഇടയ്ക്കാട് കുറുവ സി എച്ച് ഉദയഭാനു ഭരതൻ(60) ആണ് ഹൃദയാഘാതം മൂലം റിയാദ് ദരയ്യ ഹോസ്പിറ്റലിൽ മരണമടഞ്ഞത്. കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി.എച്ച് ഭരതന്റേയും കെ പി സരോജിനിയുടെയും മകനാണ് സി എച്ച് ഉദയഭാനു.

28 വർഷമായി റിയാദ് ബദിയയിൽ സുവൈദി കേന്ദ്രീകരിച്ച് പ്ലംബിംഗ് ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട് എത്തിച്ച മൃതദേഹം റോഡ് മാർഗ്ഗം കണ്ണൂരിലെ വീട്ടീൽ എത്തിക്കുകയായിരുന്നു. ഞായറാഴ്‌ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് മൃതദേഹം സംസ്കരിച്ചു. ഭാര്യ: ദീപ്തി.സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും , കേന്ദ്ര ജീവകാരുണ്യ വൈസ് ചെയർമാനും ബദിയ ഏരിയ ജീവകാരുണ്യ കൺവീനറുമായ ജാർനെറ്റ് നെൽസൺ, കൺവീനർ നസീർ മുള്ളൂർക്കര, ഏരിയ വൈസ് പ്രസിഡന്റ് സത്യവാൻ എന്നിവർ രംഗത്തുണ്ടായിരുന്നു

Related Articles

- Advertisement -spot_img

Latest Articles