31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ഡൽഹിയിൽ നാൽപതിലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ 44 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ബ്രിട്ടീഷ് സ്‌കൂൾ, ദൽഹി പബ്ലിക് സ്‌കൂൾ, കംബ്രിഡ്‌ജ്‌ സ്‌കൂൾ, മദർ മേരി സ്‌കൂൾ, സെൽവൻ പബ്ലിക് സ്‌കൂൾ തുടങ്ങി സ്‌കൂളുകൾക്ക് നേരെയാണ ബോംബ് ഭീഷണി ഉണ്ടായത്.

‘സ്‌കൂൾ ബിൽഡിങ്ങിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായി ഒളിപ്പിച്ചിട്ടുണ്ട്. ബിൽഡിങ്ങിന് ബോംബുകൾ കാര്യമായ തകരാറുകൾ ഉണ്ടാക്കില്ല. അവ പൊട്ടിത്തെറിച്ചാൽ നിരവധി പേർക്ക് പരിക്കേൽക്കും. മുപ്പതിനായിരം ഡോളർ (26 ലക്ഷം) ലഭിച്ചില്ലെങ്കിൽ ആ ബോംബ് ഞാൻ പൊട്ടിക്കും’ എന്നായിരുന്നു ഇ മെയിലിലെ പരാമർശം. സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഫയർ ഫോഴ്‌സും ബോംബ് സ്‌ക്വോഡും സ്ഥലത്തെത്തി. പരിശോധന പുരോഗമിക്കുകയാണ്. ഇതുവരെ ഒന്നും കണ്ടെത്താനായില്ല.

നേരത്തെയും സ്‌കൂളുകൾക്ക് ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തിൽ വിമാനങ്ങൾക്ക് എതിരെയുള്ള വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് നിരവധി സർവീസുകൾ തകരാറിലായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles