ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെ സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ആം ആത്മി പാർട്ടി. മനീഷ് സിസോദിയ ഉൾപ്പടെ 20 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തടുവിട്ടത്. സിസോദിയ ജൻപുരയിലാണ് ഇത്തവണ മത്സരിക്കുന്നത്.
പ്രതാപ് ഗഞ്ജ് എംഎൽഎ യാണ് നിലവിൽ ജൻപുരയെ പ്രതിനിധീകരിക്കുന്നത്. 11 പേരുടെ പട്ടിക ആം ആത്മി പാർട്ടി നേരത്തെ പുറത്തുവിട്ടിരുന്നു. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കി കൊണ്ടായിരുന്നു ആദ്യ പട്ടിക പുറത്തുവിട്ടത്.
കോൺഗ്രസിൽ നിന്നും പാർട്ടിയിലെത്തിയ ചൗധരി സുബൈർ അഹമ്മദ്, വീർ ദിംഗൻ, സുമേഷ് ഷോക്കീൻ എന്നിവരും മുൻ ബിജെപി നേതാക്കളായ ബ്രമ്ഹ സിംഗ് തൻവാർ, അനിൽ ഝാ, ബിബി ത്യാഗി എന്നിവർക്കും ആദ്യ ഘട്ടത്തിൽ സീറ്റ് ലഭിച്ചിരുന്നു.