തിരുവല്ല: പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്‌ത ശേഷം യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത് ആണ് ജീവനൊടുക്കിയത്. തിരുവല്ല തിരുമുലപുരത്താണ് സംഭവം.
യുവാവ് വാടകക്കെടുത്ത വീട്ടിലാണ് ആത്മഹത്യ ചെയ്‌തത്. യുവാവുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടിയുമായി വഴക്കിട്ട് ജീവനൊടുക്കുകയായിരുന്നവെന്നാണ് പ്രാഥമിക വിവരം. ജർമൻ ഭാഷ പഠനത്തിനാണ് യുവാവ് തിരുവല്ലയിൽ എത്തിയത്.