24 C
Saudi Arabia
Tuesday, March 24, 2026
spot_img

താനൂരിൽ ഭിന്നശേഷിക്കാരായ അമ്മയും മകളും മരിച്ച നിലയിൽ

മലപ്പുറം: താനൂരിൽ ഭിന്നശേഷിക്കാരായ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

താനൂർ സ്വദേശിനി ലക്ഷ്‌മി ദേവി (74), മകൾ ദീപ്‌തി (36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപ്‌തി വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിലും അമ്മ ലക്ഷ്മി ദേവി അതെ റൂമിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു കണ്ടത്.

സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles

- Advertisement -spot_img

Latest Articles