കോഴിക്കോട്: സമസ്‌ത മുശാവറ യോഗത്തിൽ നിന്നും ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി. മുസ്‌ലിം വിരുദ്ധ ചേരിയുടെ നേതാവായ മുക്കം ഉമർ ഫൈസിയുടെ ചില പരാമർശങ്ങളാണ് തങ്ങളെ ചൊടിപ്പിച്ചതെന്നറിയുന്നു. യോഗത്തിന്റെ അധ്യക്ഷൻ കൂടിയായ തങ്ങൾ ഇറങ്ങിപോയതിന് പിന്നാലെ ഉപാധ്യക്ഷൻ യോഗം പിരിച്ചു വിട്ടു.
ഇന്ന് നടന്ന മുശാവറ യോഗത്തിൽ ഉമർ ഫൈസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചക്ക് വന്ന സമയത്ത് അദ്ദേഹത്തോട് മാറി നിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപെട്ടിരുന്നുവത്രെ, എന്നാൽ മാറി നിൽക്കാൻ അദ്ദേഹം തയ്യാറായില്ല. മതവുമില്ല, വിഷയത്തിൽ ഇടപെട്ട് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്‌തതാണ് ജിഫ്രി തങ്ങളെ ചൊടിപ്പിച്ചത്. തുടർന്നാണ് അദ്ദേഹം യോഗത്തിൽ നിന്നും ഇറങ്ങി പോവുന്നത്. ഇതോടെ ഉപാധ്യക്ഷൻ യോഗം അവസാനിപ്പിക്കുകയായിരുന്നു.
സമസ്‌തയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുശാവറ യോഗം ചേരുമെന്ന് തങ്ങൾ അറിയിച്ചു. രണ്ടാഴചക്കുള്ളിൽ യോഗം ചേരാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അവിടെ വിഷയങ്ങൾ ചർച്ച ചെയ്‌ത് പരിഹാരങ്ങൾ കാണുമെന്നും തങ്ങൾ മാധ്യങ്ങളോട് പറഞ്ഞു. ഇസ്‌ലാമിക് കോളേജുകളുടെ കോർഡിനേഷൻ കമ്മിറ്റിയുമായി ബന്ധപെട്ട വിഷയങ്ങളിൽ മധ്യസ്ഥ തീരുമാനങ്ങൾ നടപ്പായിട്ടില്ല. ഹക്കീം ആദൃശ്ശേരിയെ വീണ്ടും സെക്രട്ടറിയാക്കി. സമസ്‌തക്ക് ഇസ്‌ലാമിക് കോർഡിനേഷൻ കമ്മിറ്റിയുമായി ഒരു ബന്ധവും ഇല്ല. എന്നാൽ സമസ്‌തയും മുസ്‌ലിം ലീഗ് നേതാക്കളും ചേർന്നെടുത്ത തീരുമാനം കോർഡിനേഷൻ കമ്മിറ്റിയോട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി തങ്ങൾ പറഞ്ഞതാണ്. അത് നടപ്പിലായിട്ടില്ലെന്നും തങ്ങൾ പറഞ്ഞു.