ന്യൂഡൽഹി: ഭരണഘടനയുടെയും ജനാധിപത്യത്തിൻറെയും പ്രാധാന്യം ആവർത്തിച്ചു പാർലമെൻറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യൻ ഭരണഘടന കേവലം നിയമപരമായൊരു രേഖ മാത്രമല്ലെന്നും അത് രാജ്യത്തിന്റെ ആത്മാവാണെന്നും രാഹുൽ ഗാന്ധി. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിലേന്തിയുള്ള പ്രസംഗം മനുസ്‌മൃതിയെയും സവർക്കറെയും അദാനിയേയും കടന്നാക്രമിച്ചു കൊണ്ടുള്ളതായിരുന്നു.
ഗാന്ധിജിയുടെയും നെഹ്‌റുവിന്റേയും അംബേദ് കറുടെയും ആശയമാണ് ഭരണഘടന. കേന്ദ്രത്തിന്റെ ഇന്നത്തെ ശ്രമങ്ങൾ മനുസ്‌മൃതിയെ വാഴ്ത്താനാണ്, ഭരണഘടന സംരക്ഷിക്കാനല്ല. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. ഭരണഘടനയെ സംരക്ഷിക്കുമെന്ന് ബിജെപി പറയുമ്പോൾ നിങ്ങൾ സവർക്കറെ പരിഹസിക്കുകയാണ്, അധിക്ഷേപിക്കുകയാണ്, അപകീർത്തിപ്പെടുത്തുകയാണ് രാഹൽ ഗാന്ധി പറഞ്ഞു.
സവർക്കർ ബ്രിടീഷുകാരുമായി സന്ധി ചെയ്‌തുവെന്നാണ് ഇന്ദിര ഗാന്ധി പറഞ്ഞിട്ടുള്ളത്. ഗാന്ധിജി ജയിലിൽ കിടന്നിട്ടുണ്ട്. നെഹ്‌റുജി ജയിലിൽ കിടന്നിട്ടുണ്ട്. എന്നാൽ സവർക്കർ ബ്രിടീഷുകാർക്ക് മാപ്പെഴുതി കൊടുക്കുകയാണ് ചെയ്‌തത്.