ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിൽ തികളാഴ്‌ച ലോക് സഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സർക്കാരിന്റെ അവസാന സമയത്താണ് ഒരു ബിൽ ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയത്തെ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് സർക്കാർ രൂപം നൽകിയത്. 2023 സെപ്‌തംബരിൽ രൂപീകരിച്ച കമ്മിറ്റി ആറു മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു.
ലോക്‌സഭാ നിയമസഭാ തെരെഞ്ഞെടുപ്പുകൾ ഒരുമിച്ചും നൂറു ദിവസത്തിനകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും തെരെഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്യുന്നതാണ് ബിൽ. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം നിലനിൽക്കുന്നതിനാൽ സംയുക്ത സമിതിക്ക് വിടാനാണ് സാധ്യത. കേന്ദ്ര മന്ത്രി സഭ ഈ ബില്ലുകൾക്ക് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
തെരെഞ്ഞെടുപ്പ് ചെലവ് കുറക്കാനാകുമെന്നാണ് ബില്ലിന്റെ പ്രധാന ഗുണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിൽ രാജ്യത്തിൻറെ ജനാധിപത്യം തകർക്കുമെന്നും ബിൽ സംയുക്ത പാർലമെറ്ററി സമിതിക്ക് വിടണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.