ന്യൂഡൽഹി: തബല മാന്ത്രികൻ സക്കീർ ഹുസൈൻ നിര്യാതനായി. അമേരിക്കയിലെ സാൻഫ്രാസിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1951ൽ മുംബെയിൽ ജനിച്ച സക്കീർ ഹുസൈൻ ചെറുപ്രായത്തിൽ തന്നെ തബലയിൽ കഴിവ് തെളിയിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ സംഗീത കച്ചേരികളിൽ പങ്കെടുത്തു തുടങ്ങിയിരുന്നു. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീത ഗ്രൂപുകളുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. 1974ൽ ശക്തി എന്ന ഫ്യുഷൻ സംഗീത ബാൻഡിന് രൂപം നൽകി.
1994ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ എൻഡോവ്മെൻറ് ഫോർ ആർട്സ് ആൻഡ് ഹെറിറ്റേജ് ഫെലോഷിപ് നേടി. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുചടങ്ക്കി അവാർഡുകൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. വാനപ്രസ്ഥം ഉൾപ്പടെ ചില മലയാള സിനിമകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.