കൊച്ചി: വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും പകരം രാഷ്ട്രീയത്തിൻറെ പേരിൽ നടക്കുന്ന കളികൾ നിരോധിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
മതങ്ങളുടെ മറവിൽ നടക്കുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ മറവിൽ നടക്കുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയവും നിരോധിക്കേണ്ടതില്ല. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹരജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
കാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായങ്ങളെ ഇല്ലാതാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജനുവരി 23ന് ഹരജി വീണ്ടും പരിഗണിക്കും