റിയാദ്: കോൺഗ്രസ് പ്രസിഡന്റിന്റെ നിർദേശ പ്രകാരം സൗദിയിലെത്തിയ കെപിസിസി നേതാക്കൾക്ക് റിയാദിൽ ഊഷ്‌മള സ്വീകരണം നൽകി. കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പിഎ സലീം എന്നിവർക്ക് റിയാദ് എയർപോർട്ടിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളാണ് സ്വീകരണം നൽകിയത്.
സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ടാണ് നേതാക്കൾ റിയാദിലെത്തിയത്. സൗദിയിലെ എല്ലാ പ്രവിശ്യകളിളും സന്ദർശനം നടത്തി പ്രവർത്തകരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കും. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നേതാക്കളെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, ഫൈസൽ ബാ ഹസ്സൻ, സലീം കളക്കര, നൗഫൽ പാലക്കാട്, വെള്ളിമാടുകുന്ന്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, റഹ്‌മാൻ, കൊല്ലം, സൈഫ് കായംകുളം കെകെ തോമസ്, സാബിർ കോട്ടയം പങ്കെടുത്തു.