തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫല്ല കോടതിയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ഇതിൽ യുഡിഎഫിന് ഒരു ആശയകുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശൻ വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞതിനെ കുറിച്ചു അദ്ദേഹത്തോട് ചോദിക്കണമെന്നും ഹസ്സൻ പറഞ്ഞു. മുസ്‌ലിം ലീഗ് പറഞ്ഞത് അവരുടെ അഭിപ്രായമാണ്. മുനമ്പത്ത് നിന്ന് കുടിയൊഴിപ്പിക്കുന്ന സാഹചര്യം വന്നാൽ യുഡിഎഫ് സമരം ചെയ്യുമെന്നും ഹസ്സൻ പറഞ്ഞു.
വായനാടിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫിനൊപ്പം പ്രതിഷേധിക്കാനില്ലെന്നും ഹസ്സൻ പറഞ്ഞു. സർക്കാരിന്റ പുരധിവാസ പദ്ധതിക്ക് യുഡിഎഫ് പിന്തുണ നൽകുമെന്നും ഹസ്സൻ പറഞ്ഞു.