തിരുവവനന്തപുരം: അടുത്ത വർഷത്തെ എസ്എസ്എൽസി പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. സമ്പൂർണ വെബ്‌സൈറ്റ് ലോഗിൻ ചെയ്‌താണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.
രജിസ്‌ട്രേഷൻ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 31ന് രജിസ്‌ട്രേഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. യുസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.