മുംബൈ: വിനോദ സഞ്ചാരികളുമായി പോയ ഫെറി ബോട്ട് കടലിൽ മുങ്ങി 13 പേർക്ക് ദാരുണാന്ത്യം. എലിഫെന്റാ ഗുഹ സന്ദർശിക്കാൻ പോയ സംഘത്തിൻറെ ബോട്ടാണ് അപകടത്തിൽ പെട്ടത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്നാണ് ബോട്ട് പുറപ്പെട്ടിരുന്നത്.
അപകടത്തിൽ 110 പേരെ രക്ഷപെടുത്തിയതായും രക്ഷപെടുത്തിയവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു.
യാത്ര ബോട്ടിൽ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്. ആടിയുലഞ്ഞ ബോട്ടിൽ നിന്നും ആളുകൾ കടലിലേക്ക് എടുത്തു ചാടിയതാണ് അപകടത്തിന്റെ വ്യാപ്‌തി കൂടാൻ കാരണമായത്.